വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതായും സൈബര്‍ ആക്രമണം നടന്നതായും നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പക്ഷേ തനിക്കെതിരേയുള്ള ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം തള്ളി.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് തന്നെ ഇഷ്ടമായെങ്കിൽ അതൊരു മുതൽക്കൂട്ടാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ട്രംപ് ചൈനയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. യുഎസിലെ 22 മില്യൺ അക്കൗണ്ടുകൾ ചൈന ഹാക്ക് ചെയ്തെന്ന് ട്രംപ് ആരോപിച്ചു. യുഎസിനെയാണ് റഷ്യയും ചൈനയും ഉൾപ്പെടെ എല്ലാവരും ഹാക്ക് ചെയ്യുന്നത്. ഇത്തരം ഹാക്കിങ്ങുകൾ തടയാൻ വേണ്ട നടപടി സ്വീകരിക്കും. യുഎസ് സമ്പദ്‍വ്യവസ്ഥയുടെ നേട്ടം സ്വന്തമാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ പൊരുതാന്‍ യുഎസിനെ സഹായിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്നും പറഞ്ഞു. താന്‍ ഭരിക്കുന്പോള്‍ റഷ്യ കൂടുതല്‍ ബഹുമാനം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ കൗമാരക്കാരായ രണ്ടു മക്കളാണ് ട്രംപ് കമ്പനി ഇപ്പോൾ നോക്കിനടത്തുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നോട് പങ്കുവയ്ക്കാറില്ല. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകും. തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നു. അമേരിക്ക കണ്ട ഏറ്റവും വലിയ തൊഴിൽദാതാവാകുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments