കോട്ടയം : പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പുറത്തു വരുന്ന ഞെട്ടിക്കുന്ന കഥകള്‍ക്കു പിന്നാലെ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനിയുടെ മാതാവ് ഒ.ആര്‍ കേളു എം.എല്‍.എക്ക് നല്‍കിയ പരാതിയും വിദ്യാഭ്യാസ മന്ത്രിക്ക് എം.എല്‍.എ നല്‍കിയ കവറിങ് ലെറ്ററും പുറത്ത്.
എംഎല്‍എയുടെ മണ്ഡലമായ മാനന്തവാടിയില്‍ നിന്ന് 3 വിദ്യാര്‍ത്ഥികള്‍ മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിയ്ക്കുന്നുണ്ടെന്ന് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു വയനാട്ടില്‍ നിന്നും യാത്ര ചെയ്ത് പുലര്‍ച്ചെ 5 മണിക്ക് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ജനുവരി 2 ന് ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതെ പെരുവഴിയില്‍ ഇറക്കി വിട്ടതായി പരാതിയില്‍ പറയുന്നു. പിന്നീട് അയര്‍ക്കുന്നം പോലീസ് ഇടപെട്ടതിന് ശേഷമാണ് കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് പറയാത്ത ഫീസിന്റെ പേരിലായിരുന്നു ഈ പീഡനം എന്നാണ് മനസ്സിലാക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോളജിന്റെ സ്ഥാപന മേധാവി കുട്ടികളോട് വളരെ മോശമായ രീതിയില്‍ പെരുമാറുന്നതായും, അതിനാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക പീഡനത്തിലാണെന്നും പരാതിയില്‍ പറയുന്നു.
കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ നിരവധി പരാതികളാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്ന് സമീപദിവസങ്ങളിലായി പുറത്ത് വന്നിരിക്കുന്നത്. ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളേജ് ചെയര്‍മാനായ ടോം ടി ജോസഫും അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നും. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ പോലും ചെയര്‍മാന്‍ കടന്നുചെല്ലുകയും കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്നും അടക്കം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
file:///C:/Users/Vostro/Downloads/tomes-eng-college.pdf
Post Your Comments