
തിരുവനന്തപുരം∙ മോശം പെരുമാറ്റത്തിന്റെ പേരിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താക്കീത്. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെ.സി.എ. പറഞ്ഞു. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് എഴുതിക്കൊടുത്തതായും കെ.സി.എ. പറഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
സഞ്ജുവിന്റെ അച്ഛൻ സാംസണിനെതിരെ കെസിഎ വിലക്കും ഏർപ്പെടുത്തി. കോച്ച്, പരിശീലകൻ എന്നിവരുമായി സാംസൺ ഇടപഴകാൻ പാടില്ല. കളി നടക്കുന്ന മൈതാനങ്ങളിലോ പരിശീലന സ്ഥലങ്ങളിലോ അനുവാദമില്ലാതെ സാംസൺ പ്രവേശിക്കരുത്. മുംബൈയില്‍ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് വഴിവച്ചത്.
Post Your Comments