KeralaNews

കമലിനെ പിന്തുണച്ചവര്‍ക്ക് തിരിച്ചടി : ദേശീയഗാനാലാപന വിവാദത്തിനു മുമ്പും കമല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു : പൊതുസമൂഹത്തില്‍ കമല്‍ ഒറ്റപ്പെട്ടുന്നു

തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ ഉണ്ടായ ദേശീയഗാനാലാപന വിവാദവും അതുമായി ബന്ധപ്പെട്ട പ്രസ്ഥാവനകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ചലച്ചിത്ര സംവിധായകന്‍ കമലിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രസ്ഥാവനകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും അരങ്ങ് തകര്‍ക്കുകയാണ്.

ഇതിനിടെയാണ് കമല്‍ കഴിഞ്ഞ വര്‍ഷം ഒരു പൊതുവേദിയില്‍ വെച്ച് സുരേഷ് ഗോപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് സംസാരിയ്ക്കുന്ന വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

രാജ്യസഭാംഗത്തിനു വേണ്ടി നരേന്ദ്രമോദിയുടെ കാലുപിടിച്ച സുരേഷ് ഗോപിയുടെ പ്രവര്‍ത്തി വളരെ തരംതാഴ്ന്നതാണെന്നും, നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും വലിയ നരാധമനാണെന്നുമായിരുന്നു കമല്‍ അന്ന് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ഇതില്‍ നിന്നും ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. കമലിന് ബി.ജെ.പിയോടും നരേന്ദ്രമോദിയോടും പണ്ടേ അനിഷ്ടമായിരുന്നു. അന്നത്തെ ആ അനിഷ്ടമാണ് ദേശീയ ഗാനാലാപന വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.

കമല്‍ ഒരു ഇസ്ലാം മതവിശ്വാസി എന്നതിലുപരി ചലച്ചിത്രസംവിധായകനും എഴുത്തുകാരനും കൂടിയാണ്. സാസംസ്‌ക്കാരിക പ്രവര്‍ത്തകന് ഒരിക്കലും ചേരാത്ത പ്രവര്‍ത്തിയായിരുന്നു കമല്‍ ഈയിടെയായി സ്വീകരിച്ചിരുന്നത്. ചലച്ചിത്രമേളയില്‍ ഒരോ ചലച്ചിത്രവും പ്രദര്‍ശിപ്പിക്കുമ്പോള്‍ ദേശീയ ഗാനം ആലപിയ്ക്കണമെന്ന സുപ്രീം കോടതി വിധിയെയും അദ്ദേഹം എതിര്‍ത്തു. രാജ്യത്തെ സമുന്നത കോടതി വിധിയെയാണ് അദ്ദേഹം മാനിയ്ക്കാതെ തള്ളിക്കളഞ്ഞത്. പക്വതയില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ പെരുമാറുന്നത് പോലെ ഒരു സാംസ്‌ക്കാരിക നായകന്‍ പെരുമാറിയാല്‍ അതിന് പല ഭാഗത്തുനിന്നും എതിര്‍പ്പ് നേരിടേണ്ടി വരും.

ദേശീയഗാനം ആലപിയ്ക്കണമെന്നത് രാജ്യത്തെ സമുന്നത കോടതിയായ സുപ്രീംകോടതിയുടെ വിധിയാണ്. അല്ലാതെ അത് ബി.ജെ.പിയുടെയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ആജ്ഞയല്ല. എന്നിട്ടും അത് എതിര്‍ക്കപ്പെട്ടു.

കമല്‍ മറ്റ് പല സിനിമാ പ്രവര്‍ത്തകരെയും പോലെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളേക്കുറിച്ച് പരിപൂര്‍ണ നിശ്ശബ്ദതയാണ് ഇതുവരെ പാലിച്ചുപോന്നത്. സമൂഹത്തില്‍ ഒരോ പ്രശ്‌നങ്ങള്‍ വരുമ്പോഴും നിശബ്ദ പാലിച്ച കമല്‍ എന്തിനിങ്ങനെ പ്രതികരിച്ചുവെന്നാണ് ചിന്തിക്കേണ്ടിയിരിയ്ക്കുന്നത്. കമല്‍ പ്രതികരിച്ചത് മന: പൂര്‍വ്വമല്ലേ ? എന്നു വേണം കരുതാന്‍. ഇപ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ സിനിമ പ്രതിസന്ധി നടന്നു കൊണ്ടിരിക്കുമ്പോഴും ഇതിനെതിരെ കമല്‍ ഒരക്ഷരം ഉരിയാടിയതായി അറിവില്ല. ഇനി ദേശീയഗാനം ഹൈന്ദവരുടെതാണ് അതിനെ മാറ്റിയെഴുതണമെന്ന വ്യവസ്ഥ കമല്‍ എന്ന കമാലുദ്ധീന്‍ പറയുന്നത്. ഇത് കേട്ട് തുള്ളാന്‍ കുറേ പേരും.

ദേശവിരുദ്ധരും ദേശസ്‌ന്ഹികളും ഒരു കാര്യം അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ്…

എന്തൊക്കെ പരിമിതികള്‍ ഉള്ളപ്പോഴും ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ രാഷ്ട്ര സങ്കല്‍പ്പം ജനാധിപത്യം തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ജനാധിപത്യം. അതിനുള്ളില്‍ നിന്നുകൊണ്ട് നമുക്ക് പ്രതിഷേധിക്കാം, എതിര്‍ക്കാം, വിമര്‍ശിക്കാം, പക്ഷേ ദേശവിരുദ്ധരാകരുത്…

പൂജ മനോജ്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button