പട്‌ന: സി.ഐ.എസ്.എഫ് ജവാൻ 4 സഹപ്രവർത്തരെ വെടിവെച്ചു കൊന്നു. ബിഹാറിലെ ഔറംഗാബാദില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. ഔറംഗാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് എന്ന കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയാണ്.
മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് എസ്പി ഡോ.സത്യപ്രകാശ് അറിയിച്ചു. ഡ്യൂട്ടികഴിഞ്ഞ് പോകാന്‍ തുടങ്ങുന്നവര്‍ക്ക് തുടങ്ങുന്നവര്‍ക്ക് നേരെ ഇയാള്‍ തന്റെ ഇന്‍സാസ് റൈഫിളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments