ന്യൂഡൽഹി: ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സമ്മാനത്തുക കേട്ട് അന്ന് സിന്ധുവിനെ തോല്‍പ്പിച്ച സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍ ഞെട്ടിയിരിക്കുകയാണ്. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ സ്‌പാനിഷ് താരം തന്റെ അത്ഭുതം തുറന്നുപറഞ്ഞത്.
സിന്ധുവിന് ലഭിച്ചത് എന്ത് വലിയ തുകയാണെന്നും തനിക്ക് സ്‌പാനിഷ് സർക്കാരിൽ നിന്നും ലഭിച്ച തുക സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം മാത്രമേ വരൂ എന്നും കരോളിന പറഞ്ഞു. ഇത് നല്ലൊരു വാർത്തയാണെന്നും ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണെന്നും കരോളിന കൂട്ടിച്ചേർത്തു. ഒളിമ്പിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു.
Post Your Comments