KeralaNewsFacebook Corner

“പ്രിയപ്പെട്ട അലൻസിയർ ലോപസ് താങ്കളുടെ നാടകം കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളുടെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ടായിരുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ” പയസ് ജോസഫ് എഴുതുന്നു

 

കമലിനെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ നടത്തിയ ആരോപണം വിവാദമായപ്പോൾ അതിനെതിരെ കമലിന് പിന്തുണയുമായി പ്രമുഖരായ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായിഅലന്‍സിയര്‍  ലോപ്പസ് എന്ന നടൻ രംഗത്തെത്തിയത് വാർത്തകളിൽ ഇടം പിടിച്ചപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും അഭിനന്ദിച്ചും നിരവധി വാക് പോരുകളാണ് നടന്നത്.

അതിൽ പ്രത്യേകമായി ചില ചോദ്യങ്ങളുമായി വന്നിരിക്കുകയാണ് പയസ് ജോസഫ് എന്ന തൊടുപുഴക്കാരൻ. ഇത്തരം ഒരു നാടകം അവതരിപ്പിക്കാൻ ഇന്ത്യ മഹാരാജ്യത്തിൽ താങ്കൾക്ക് ഇപ്പോൾ സാധിക്കുന്നു എന്നത് താങ്കളുടെ സ്വാതന്ത്ര്യം ആയി കരുതിക്കൂടെ എന്നാണു പയസ് ചോദിക്കുന്നത്. ഒപ്പം താനുൾപ്പെട്ട ക്രിസ്ത്യൻ സമൂഹത്തിന്റെ നെഞ്ചിൽ ചവിട്ടി നിന്നാണ് താങ്കളുടെ ചവിട്ടു നാടകം എന്നും അലൻസിയർ ലോപ്പസിനെ ഓർമ്മിപ്പിക്കുകയാണ് പയസ്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം-

“പ്രിയപ്പെട്ട അലൻസിയർ ലോപസ് ,
താങ്കളുടെ ചവിട്ടു നാടകം വളരെ ഇഷ്ടപ്പെട്ടു .!!
ഇത്തരം ഒരു നാടകം അവതരിപ്പിക്കാൻ ഇന്ത്യ മഹാരാജാത്തിൽ താങ്കൾക്ക് ഇപ്പോൾ സാധിക്കുന്നു എന്നത് താങ്കളുടെ സ്വാതന്ത്ര്യം ആയി കരുതിക്കൂടെ !!?
താങ്കൾ കൂടി ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തിനു രണ്ടു വര്ഷം ആയി മൃഗീയ ഭൂരിപക്ഷത്തിൽ രാജ്യം ഭരിക്കുന്ന RSS – ൽ നിന്നും ഇന്ന് വരെ എന്തെങ്കിലും പീഡനം നടന്നിട്ടുണ്ടോ !!?
85% ശതമാനം ഹിന്ദുക്കൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ കേവലം 5 ശതമാനത്തിൽ താഴെ മാത്രം ജന സഖ്യ ഉള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന താങ്കൾ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ രാജ്യത്തിൽ പീഡനം നേരിട്ടിട്ടുണ്ടോ !!?
10 കോടി ക്കു മുകളിൽ സംഘ പ്രവർത്തകർ ഇന്ത്യയിൽ എവിടെയും ഒരു വിസിൽ മുഴങ്ങിയാൽ ഒന്നിച്ചു കൂടാൻ തക്കവണ്ണം ശേഷി ഉള്ള ഒരു വലിയ പ്രസ്ഥാനം ആണ് RSS.!!
അവർ നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഭരണം ആണ് കഴിഞ്ഞ രണ്ടു വര്ഷം ആയി ഇന്ത്യയിൽ നടക്കുന്നത് .
ഒരു മഹാ ഭൂരിപക്ഷത്തിന്റെ ആചാരങ്ങളെയും ,സംസ്കാരത്തെയും അവഹേളിച്ചുകൊണ്ടു പോലും ആണ് നമ്മൾ ഇവിടെ കാലങ്ങളായി കഴിയുന്നത് .
85% ഹിന്ദു മത വിശ്വാസികൾ ഉള്ള ഇന്ത്യയിൽ ഇരുന്നു ആയിരകണക്കിന് പള്ളികളിൽ കൂടി യേശു മാത്രം ആണ് ദൈവം യേശുവിൽ കൂടി മാത്രമേ രക്ഷ ഉള്ളു എന്ന് പ്രസംഗിക്കാൻ നമുക്ക് സാധിക്കുന്നത് ,സഹിഷ്ണുത ഉള്ള ഹിന്ദുക്കളുടെ ഗുണം ഒന്നുകൊണ്ടു മാത്രം ആണ് !! .
കേരളത്തിൽ മതത്തിന്റെ പേരിൽ ന്യൂന പക്ഷത്തിനു മന്ത്രിമാരും രാഷ്ട്രീയ പാർട്ടികളും ഉള്ളപ്പോൾ ,ബിജെപി എന്ന പാർട്ടിയിൽ പിസി തോമസും,ജോർജ് കുര്യനും,നസീറും ,അലി ഹാജിയും ,തങ്ങളും ഉൾപ്പെടെ ഉള്ളവർ മുന്നോട്ടു വയ്ക്കുന്നത് മതങ്ങൾക്ക് അതീതം ആയ ദേശിയ രാഷ്രീയം ആണ് .!!
താങ്കളുടെ നാടകം കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളുടെ നെഞ്ചിൽ ചവിട്ടിനിന്ന് കൊണ്ടായിരുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ !!.
നാളിതുവരെ ക്രിസ്ത്യാനികൾ അന്തസ്സ് ആയി ആണ് ജീവച്ചിരുന്നത് നാളെ ഒരു പക്ഷ,താങ്കൾ പറഞ്ഞ പോലെ ഓടിച്ചു വിടാൻ തുടങ്ങിയാൽ,ഹിന്ദു അവന്റെ വിശ്വ രൂപം കാട്ടി തുടങ്ങിയാൽ ,അൻസിയറെ നീ ഇന്ന് ഇട്ട അമേരിക്കൻ ജെട്ടി അവിടെ കാണില്ല നിന്റെ നാണം മറയ്ക്കാൻ!!
പയസ് .”

shortlink

Related Articles

Post Your Comments

Related Articles


Back to top button