ഹൈദരാബാദ്: 16 കാരിയായ വധുവിന് വക്കീൽനോട്ടീസ് അയച്ച് കോടതി.സ്കൂള്‍ വിദ്യാര്‍ഥിനിയാണ് നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ ഈ പെണ്‍കുട്ടി.തന്നേക്കാള്‍ 20 വയസ്സ് പ്രായമുള്ള ഭര്‍ത്താവായിരുന്നു പെൺകുട്ടിക്ക് വരാനായി വന്നത്. ഭർത്താവിന്റെ കൂടെ താമസിക്കാൻ പെൺകുട്ടി അശേഷം ഇഷ്ടപ്പെട്ടില്ല.പഠിക്കണമെന്നും സ്വന്തം കാലില്‍ നില്‍ക്കണമെന്നുമാണ് അവളുടെ ആഗ്രഹം.കഴിഞ്ഞ ഫെബ്രുവരിയില്‍ പത്താംക്ലാസ്സ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നതിനിടയിലായിരുന്നു മുറച്ചെറുക്കന്റെ വിവാഹാലോചന.
മരിക്കാൻ കിടക്കുന്ന അമ്മായിക്ക് മകൻ കെട്ടിക്കാണണം എന്ന ആഗ്രഹം ഉണ്ടെന്ന ന്യായം പറഞ്ഞായിരുന്നു വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ നിര്‍ബന്ധിചു വിവാഹത്തിന് സമ്മതിപ്പിച്ചത്.പഠിക്കാൻ അനുവദിക്കാമെന്ന് വാഗ്ദാനം നടത്തി വിവാഹം ചെയ്തെങ്കിലുംപെൺകുട്ടിക്കു ക്രൂരമായ ലൈംഗീകാക്രമണം നേരിടേണ്ടി വന്നു ഒപ്പം പഠനം നിർത്തുകയും ചെയ്തു.പീഡനം താങ്ങാനാവാതെ പെൺകുട്ടി വീട്ടിലേക്ക് പോരുന്നു. രക്ഷിതാക്കൾ പെൺകുട്ടിക്കൊപ്പം നിൽക്കുകയും ചെയ്തു.
തുടർന്ന് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും തിരികെ ചോദിച്ചപ്പോൾ നൽകാതെ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു വരന്റെ വീട്ടുകാർ.തുടർന്ന് പെൺകുട്ടിയും വീട്ടുകാരും ബാലാവകാശ കമ്മീഷനിൽ കേസ് ഫയൽ ചെയ്തു.വക്കീല്‍ നോട്ടീസയച്ച വക്കീലിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ബാലാവകാശ കമ്മീഷനംഗം ആവശ്യപ്പെടുന്നത്.
Post Your Comments