വോയ്‌സ് കോളിങ്ങിലൂടെയും പിന്നീട് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഒരുക്കിയും ഉപഭോക്താക്കളെ അമ്പരപ്പിച്ച വാട്ട്സ്ആപ്പ് ഇപ്പോഴിതാ ഒരു പിടി ഫീച്ചേര്‍സുമായുള്ള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്. ടെക്‌സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള ഗിഫ് (GIF) ചിത്രങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെ സെര്‍ച്ച് ചെയ്യാം. കൂടാതെ ഇനി ഒരു സമയം 30 പേര്‍ക്ക് വരെ ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു.
നിലവിൽ ഈ സൗകര്യം ആന്‍ഡ്രോയ്ഡ് ബെറ്റാ വേര്‍ഷന്‍ 2.17.6 ലാണ് ലഭ്യമാകുന്നത്. ഉടന്‍ തന്നെ ഇത് വാട്‌സ് ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനുകളിലും ലഭ്യമാകും. ഇതുപ്രകാരം ഇമോജി (Emoji) ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ഗിഫ് ഐക്കണ്‍ ഇനി സ്‌ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഇതിൽ നിന്ന് തന്നെ നിന്ന് തന്നെ കീവേര്‍ഡുകള്‍ ഉപയോഗിച്ച ആവശ്യമുള്ള ഗിഫ് ചിത്രങ്ങള്‍ ഉപയോക്താവിന് ഉപയോഗിക്കാം
Post Your Comments