കോട്ടയം: തൃശൂര്‍ പാമ്പാടിയില്‍ മാനേജ് മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണുവെന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.ഇത്തവണ കുട്ടികൾ രംഗത്തെത്തിയത് കോട്ടയം ടോംസ് എൻജിനീയറിങ് കോളേജിനെതിരെയാണ്.കോട്ടയം മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും സാങ്കേതിക സര്‍വകലാശാല വി.സിക്കും പരാതി നല്കി.
അതിക്രൂരമായ രീതിയില്‍ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന ഇവിടെ കോളേജ് ചെയര്മാന് തന്നെയാണ് ഏറ്റവുമധികം കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിനും മാനേജ്മെന്റിനുമെതിരെ രക്ഷിതാക്കളോട് പരാതിപ്പെട്ടാല്‍ കോളേജ് ചെയർമാൻ തന്നെ അസഭ്യവര്‍ഷം നടത്തുമെന്നാണ് ആരോപണം.പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള ടോം ജോസഫിന്റെ രാത്രിസഞ്ചാരം കടുത്ത അമർഷത്തിനാണ് വഴി വെച്ചിട്ടുള്ളത്. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ലെന്നും നിലത്തു കിടക്കുന്ന സാധനങ്ങള്‍ കുനിഞ്ഞ് എടുപ്പിക്കുക തുടങ്ങിയ കലാപരിപാടികളും ചെയര്മാന് ചെയ്യിപ്പിക്കുമെന്നുമാണ് വിദ്യാർത്ഥികൾ ചില ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞത്.
കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകത്ത സാഹചര്യത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്.ഈ നടപടികളില്‍ സഹികെട്ട് ഇന്ന് സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ജാഥയായാണ് സമരത്തിനെത്തിയത്.ഇതിനിടെ എസ്.എഫ്.ഐ മാര്‍ച്ചില്‍ കോളജിന് നേരെ കല്ലേറുണ്ടായി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
Post Your Comments