NewsIndia

രാഹുലിന്റെ വിദേശ യാത്ര നീളുന്നു : പാര്‍ട്ടിയില്‍ പൊട്ടിത്തെറി : ചൈനാ യാത്രയ്ക്ക് പൂട്ടുവീണു

ന്യൂഡല്‍ഹി : പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയ രാഹുല്‍ ഗാന്ധി 11 ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി. അടുത്തത് ചൈനയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഇത് കേട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം സജീവമാക്കി. ഇതോടെ രാഹുല്‍ അടുത്തയാഴ്ചത്തെ ചൈന സന്ദര്‍ശനം റദ്ദാക്കാനാണ് ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുമെത്തി.

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്ന കാര്യം വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് പോകുന്ന പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കേണ്ടത് രാഹുല്‍ ഗാന്ധി ആയിരുന്നു.

ഇതിനെതിരെയാണ് വിമര്‍ശനം ശക്തമായത്. ഇതോടെ ആലോചിച്ച് തീരുമാനം എടുക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു.

ചൈനയിലേക്ക് രാഹുല്‍ പോകുമോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല തന്നെയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ പാര്‍ട്ടി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം അമ്മ സോണിയാ ഗാന്ധിക്കൊപ്പം മടങ്ങിയ രാഹുല്‍ മാദ്ധ്യമങ്ങളെ കാണാന്‍ തയാറായില്ല. ഒഴിവുകാല യാത്രയെപ്പറ്റി ചോദ്യങ്ങളുണ്ടാവുമെന്ന ധാരണയിലാണിത്.

പഞ്ചാബില്‍ ഇന്ന് തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങുമെങ്കിലും നാല്‍പ്പതോളം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെപ്പറ്റി തീരുമാനമായിട്ടില്ല. രാഹുല്‍ മടങ്ങിയെത്തുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ രാഹുല്‍ 56 ദിവസത്തോളം രാജ്യത്തു നിന്ന് മാറിനിന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button