പാട്ന : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ബലാത്സംഗ വിവരങ്ങള്‍ പരസ്യമായി ആരാഞ്ഞ ബിഹാര്‍ എംഎല്‍എ വിവാദത്തില്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഹാജീപൂരിലെ ഗേള്‍സ് ഹോസ്റ്റല്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ ഇടപെടലും ചോദ്യങ്ങളും. മൂന്ന് ദിവസം മുമ്പായിരുന്നു ദീഗാകുമാരിയുടെ മരണം. സ്കൂള്‍ ഹോസ്റ്റല്‍ ഗേറ്റിനു മുന്നില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.
രാഷ്ട്രീയ ലോക സമതാ പാര്‍ട്ടി എംഎല്‍എ ലാലന് പാസ്വാനാണ് ബലാത്സംഗ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച് വിവാദത്തിലകപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കൂട്ടുകാരിയോടായിരുന്നു എംഎല്‍എയുടെ വിവാദ ചോദ്യം. ഹോസ്റ്റലിനു മുന്നില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇത് എംഎല്‍എയെ ധരിപ്പിച്ചപ്പോള്‍ എവിടെ നിന്നാണ് രക്തം വന്നത് എന്നായി എംഎല്‍എയുടെ ചോദ്യം. എന്നാല്‍ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചാല്‍ എങ്ങനെയാണ് പറഞ്ഞുതരികയെന്നായി പെണ്‍കുട്ടി. വ്യക്തമായി പറയാതെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതെങ്ങനെയായി പിന്നീട് എംഎല്‍എ. നീ വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി അല്ലേ, എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാന്‍ സാധിക്കണം.
നാളെ നിനക്കാണ് ഇത്തരത്തിലൊരു അവസ്ഥ വന്നതെങ്കില്‍ അത് നീ എങ്ങനെയാണ് മറ്റുള്ളവരെ ധരിപ്പിക്കുകയെന്നായിരുന്നു എംഎല്‍എ ചോദിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരം നല്കാനാവാതെ പെണ്‍കുട്ടി പരുങ്ങി. എന്നാല്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ പ്രസക്തതമായ ചോദ്യങ്ങള്‍ മാത്രമേ ചോദിച്ചുള്ളൂവെന്നായിരുന്നു ചോദ്യങ്ങള്‍ വിവാദമായപ്പോള്‍ മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നാണ് രേഖപ്പെടുത്തിയതെന്ന് വൈശാലി എസ്പി അറിയിച്ചു.
Post Your Comments