ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ച പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിട്ടു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പദ്ധതികളെ ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന്റെ തീരുമാനം.
തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നു വോട്ടെണ്ണല്‍ നടക്കും.
Post Your Comments