KeralaNews

ചീഫ് സെക്രട്ടറി സൂപ്പര്‍ മുഖ്യമന്ത്രിയോ: ക്ഷുഭിതനായി പിണറായി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അകാരണമായി വേട്ടയാടുന്നുവെന്നാരോപിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായായി നടന്ന ചർച്ചയിൽ ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴുദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് ‘നിങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ’യെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയില്‍ ചീഫ് സെക്രട്ടറി കൊല്ലം ടി.കെ.എം. മാനേജ്‌മെന്റില്‍ അന്വേഷണം നടത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. വിശ്വാസമില്ലെങ്കില്‍ സ്ഥാനത്ത് തുടരുന്നില്ലെന്ന് യോഗത്തിനുശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ അങ്ങനെയൊന്നും താൻ ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു പിണറായിയുടെ മറുപടി. സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ വിജയാനന്ദ് അടുപ്പമുള്ളവരുമായി സംസാരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button