കൊച്ചി: അമ്പലമുകള്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുത സബ്സ്റ്റേഷനില്‍ പൊട്ടിത്തെറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വേലായുധന് (53), അരുണ്‍ (34) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവര്‍ക്കും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സബ് സ്റ്റേഷന്റെ അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
Post Your Comments