തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വാര്‍ത്ത സൃഷ്ടിക്കാനുള്ള കെ.മുരളീധരന്റെ നീക്കം വീണ്ടും പാളി. നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് അതേപടി സ്വന്തം അഭിപ്രായമായി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത കെ.മുരളീധരനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിങും സജീവമായി.ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആരൊക്കെയാണ് പാകിസ്ഥാനില്‍ പോകേണ്ടത് എന്ന് ആരംഭിക്കുന്ന പോസ്റ്റ് മുരളീധരന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം എന്ന ഇതിലെ വാചകം ഇന്നലെ മാധ്യമങ്ങള്‍ വലിയ പ്രചാരത്തോടെ ഏറ്റെടുത്ത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാള്‍ 2015 നവംബര്‍ മൂന്നിനു റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റ് കടപ്പാട് പോലും നല്‍കാതെ കെ.മുരളീധരന്‍ അതേപടി കോപ്പിയടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
ഇതാദ്യമായല്ല മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടിച്ച് സ്വന്തം പേരില്‍ അഭിപ്രായമാക്കി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത കെ.മുരളീധരനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിങും സജീവമായി.ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആരൊക്കെയാണ് പാകിസ്ഥാനില്‍ പോകേണ്ടത് എന്ന് ആരംഭിക്കുന്ന പോസ്റ്റ് മുരളീധരന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം എന്ന ഇതിലെ വാചകം ഇന്നലെ മാധ്യമങ്ങള്‍ വലിയ പ്രചാരത്തോടെ ഏറ്റെടുത്ത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാള്‍ 2015 നവംബര്‍ മൂന്നിനു റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റ് കടപ്പാട് പോലും നല്‍കാതെ കെ.മുരളീധരന്‍ അതേപടി കോപ്പിയടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായല്ല മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടിച്ച് സ്വന്തം പേരില്‍ അഭിപ്രായമാക്കി പൊതുസമൂഹത്തില്‍ നാണം കെടുന്നത്. ഈവര്‍ഷം ജനുവരി ഒന്നിനും ഇതേ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടിച്ച് കെ.മുരളീധരന്‍ സമൂഹത്തെ കബളിപ്പിച്ചിരുന്നു. ഒന്‍പത് മാസത്തെ ഗര്‍ഭകാലത്തിനുശേഷം ലേബര്‍ റൂമിന് പുറത്ത് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ കാത്തിരുന്ന ബന്ധുക്കളോട് പുറത്തുവന്ന ഡോക്ടര്‍ മന്ത് രോഗത്തിനു ഫ്രീയായി ഗുളിക ലഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് ആരംഭിക്കുന്ന നസറുദ്ദീന്റെ പോസ്റ്റാണ് മുരളീധരന്‍ കോപ്പിയടിച്ചത്. ഏതായാലും സ്വന്തമായി അഭിപ്രായമില്ലാതെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ കോപ്പിയടിച്ച് ആളാകാന്‍ ശ്രമിക്കുന്ന മുരളീധരനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍കൊണ്ട് നിറയുകയാണ്.
Post Your Comments