കയ്റോ: ഐഎസ് ബന്ധമുള്ള ഭീകരർ നടത്തിയ ട്രക്ക് ബോംബ് സ്ഫോടനത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു 22 പേർക്കു പരിക്കേറ്റു. വടക്കൻ സീനായിയിലെ എൽ ആരിഷ് പട്ടണത്തിലായിരുന്നു സ്ഫോടനം. ട്രക്ക് സ്ഫോടനത്തിനുശേഷം അക്രമികൾ ചെക്കുപോസ്റ്റിനെ ലക്ഷ്യമിട്ട് വെടിവയ്പു നടത്തുകയും ചെയ്തു.
എൽ ആരിഷ് മുനിസിപ്പാലിറ്റിയിൽനിന്നു മോഷ്ടിച്ച ചപ്പുചവറുകൾ കൊണ്ടുപോകുന്ന ട്രക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനത്തിൽ ഏതാനും സിവിലിയന്മാരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഐഎസുമായി ബന്ധമുള്ള അൻസാർ ബെയ്ത് എൽ മാക്ദസ് എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
2013ൽ ഇസ്ലാമിസ്റ്റ് നേതാവ് മുഹമ്മദ് മുർസിയെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താക്കിയതിനെത്തുടർന്നാണ് ഈജിപ്തിലെ വടക്കൻ സീനായ് മേഖലയിൽ നിരവധി ഭീകരാക്രമണങ്ങൾ അരങ്ങേറുന്നത്. പോലീസിനെയും സൈനികരെയുമാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നത്.
Post Your Comments