ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി വിദേശയാത്രകള്‍ നടത്തിയിരുന്നു, ഇതിന് ഫലം കണ്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് തെളിയിക്കുന്നതാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ യു.എ.ഇ
കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന് വിശിഷ്ടാതിഥിയായി എത്തുന്നത് . അതിനമപ്പുറത്ത് ഇന്ത്യന്‍ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ യു.എ.ഇ സൈന്യവും ഡല്‍ഹിയിലെത്തും. യു.എ.ഇ സൈന്യത്തിന്റെ മാര്‍ച്ച് പാസ്റ്റും റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകര്‍ഷണമാകും. നയതന്ത്ര ബന്ധങ്ങള്‍ അതിശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങള്‍. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണ്. യു.എ.ഇ അടക്കമുള്ള ഇസ്ലാമിക ലോകത്ത് നിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന പിന്തുണ കുറയ്ക്കുകയാണ് ഇത്തരം ഇടപെടലുകളിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2015ലെ യുഎഇ സന്ദര്‍ശനത്തിലൂടെ തന്നെ മോദി ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. അതിന് പുതുവേഗം നല്‍കാനാണ് യു.എ.ഇ കിരീടാവകാശിയെ റിപ്പബ്ലിക് ദിന ചടങ്ങില്‍ അതിഥിയാക്കുന്നത്.
പരേഡില്‍ പങ്കെടുക്കണാന് യു.എ.ഇ സൈന്യത്തെ ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ തത്വത്തില്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമായാണ് യു.എ.ഇ അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ-യുഎഇ ബന്ധത്തില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് സൈന്യം ചരിത്രം കുറിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്തിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വിദേശ സൈന്യം എന്ന ബഹുമതിയും ഫ്രാന്‍സിനു സ്വന്തമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസിസ് ഹോളണ്ട് ആയിരുന്നു അന്ന് മുഖ്യാതിഥി. ഈ മാതൃകയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നത്. യുഎഇ സൈന്യ എത്തുമെന്ന് ഉറപ്പായതോടെ ഇന്ത്യാ-യു.എ.ഇ സൗഹൃദത്തിന്റെ പുതിയ വാതിലുകളാണ് തുറക്കുന്നത്.
യു.എ.ഇ കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന് എത്തുന്നതിന് മുന്നോടിയായി ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘവും ഡല്‍ഹിയിലെത്തും. ഈ മാസം 20ന് തന്നെ ഈ സംഘം ഇന്ത്യയിലെത്തും. തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഈ സംഘത്തിന് മുന്നില്‍ ഇന്ത്യ വയ്ക്കും. ഭീകര പ്രവര്‍ത്തനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടണമെന്നതാകും അതിലൊന്ന്. ദാവൂദ് ഇബ്രഹാമിന്റെ യുഎഇയിലെ സ്വത്തുക്കളുടെ കണക്ക് മോദി സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. ഇത് യുഎഇയുടെ കിരീടാവകാശിക്ക് നല്‍കാനാണ് സാധ്യത.
സൈബര്‍ സുരക്ഷ,അടിസ്ഥാന സൗകര്യ വികസനം,കറന്‍സി കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയുമായി മെച്ചപ്പെട്ട സഹകരണം യു.എ.ഇ ആഗ്രഹിക്കുന്നത്. യുഎഇ കിരീടാവകാശി ഈ വര്‍ഷം ആദ്യവും ഇന്ത്യയിലെത്തിയിരുന്നു. അന്ന് നാല് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും യുഎഇയും ഒപ്പ് വച്ചത്. യുഎഇ ഇന്ത്യയില്‍ പുതുതായി 10 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണായായിരുന്നു. ഈ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇത്തവണ വിലയിരുത്തും.
Post Your Comments