നോട്ട് അസാധുവാക്കൽ നടപടി നിലവിൽ വന്നത് മുതൽ ഇതുവരെ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബാങ്കുകളിൽ വ്യാപകമായ തോതിൽ കള്ളപ്പണം എത്തിയതായി കണ്ടെത്തിയത്.കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളിൽ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണ്നടന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ .
Post Your Comments