മതംമാറി ഐസിസില്‍ ആളെ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്ന അമേരിക്കക്കാരനായ ജോണിനെ വിവാഹം കഴിച്ച് സിറിയയിലേക്ക് പോയ ജോയ എന്ന യുവതി , ഇപ്പോള്‍ തെറ്റു തിരിച്ചറിഞ്ഞ് ബ്രിട്ടനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജോൺ ആരെന്നറിയാതെയായിരുന്നു ജോയ അയാളുമായി ബന്ധം സ്ഥാപിച്ചത്. അമേരിക്കന്‍ സൈനിക കുടുംബത്തില്‍ നിന്നുള്ള ജോൺ, ഐസിസിന്റെ പാശ്ചാത്യലോകത്തെ ഏറ്റവും സീനിയറായ പ്രവര്‍ത്തകനായിരുന്നു. ഇയാൾ പിന്നീട് മുസ്ലിമിലേക്ക് മതം മാറിയിരുന്നു.2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അല്‍ ഖ്വെയ്ദയുടെ ആക്രമണത്തില്‍ ആകൃഷ്ടനായി ഇയാൾ മതം മാറുന്നത്. വിവിധ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ജോണ്‍.
കുടുംബത്തില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് 2004ല്‍ ലങ്കാഷയറിലെ റോക്ക്‌ഡേലിലുള്ള ടൗണ്‍ഹാളിലാണ് ജോണും ജോയയും തമ്മില്‍ വിവാഹിതരാകുന്നത് . സിറിയയില്‍വച്ച് അസുഖം പിടിപെട്ടതോടെയാണ് ജോണിന്റെ ഐസിസ് ബന്ധം ജോയയ്ക്ക് മനസിലാകുന്നത്. മതിയായ ചികിത്സയോ മരുന്നോ ലഭിക്കാതെ കഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. ഒടുവിൽ ഐസിസ് ക്യാമ്പില്‍നിന്ന് മക്കളുമായി രക്ഷപ്പെട്ട ജോയ അമേരിക്കയിലേക്ക് കടക്കുകയും ജോണിന്റെ കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്തു. 2014 ഒടുവില്‍ അവര്‍ അമേരിക്കന്‍ കോടതിയിലൂടെ വിവാഹമോചനം നേടുകയും മക്കളോടൊപ്പം താമസിക്കുകയുമാണ്.
Post Your Comments