ശ്രീനഗര്‍: പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിപ്പെടുത്തിയ ജവാന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ ബിഎസ്എഫ്. തേജ് ബഹദൂര്‍ യാദവ് തികഞ്ഞ മദ്യപാനിയും അനുസരണയില്ലാത്തവനുമാണെന്നാണ് ബിഎസ്എഫ് പറയുന്നത്. ജവാന്റെ വീഡിയോ ചര്‍ച്ചാവിഷയമായതോടെയാണ് ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയത്.
യാദവിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ചടക്കമില്ലാത്ത വ്യക്തിയാണ് ഇയാള്‍. കഴിഞ്ഞ 20 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ നാലുതവണ മോശമായ പെരുമാറ്റം നടത്തിയിട്ടുള്ള ആളാണ് യാദവെന്നും ബിഎസ്എഫ് ഡിഐജി എം.ഡി.എസ്. മന്‍ പറഞ്ഞു. സ്ഥിരമായി കൗണ്‍സിലിംഗിന് വിധേയനാകാറുണ്ട്. ഇതിനോടൊക്കെയുള്ള നിരാശയാകാം ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പൊറാട്ടയും ചായയും മാത്രമാണ് തങ്ങളുടെ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണമായി ലഭിക്കുന്ന പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഈ ഭക്ഷണം കഴിച്ചിട്ട് 11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ തങ്ങള്‍ എങ്ങനെ ജോലി ചെയ്യും. അവശ്യസാധനങ്ങള്‍ മറിച്ച് വില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്നും പറഞ്ഞുക്കൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നത്.
Post Your Comments