മലപ്പുറം•മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിപ്രകാരം മുസ്ളീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചു വിടുകയോ ലീഗിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നിയമപരമായി നിരോധിക്കുകയോ വേണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എ കെ നസീര്‍ ആവശ്യപ്പെട്ടു.
മുസ്ളീം എന്നത് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന പദമാണ്. അതുകൊണ്ട് തന്നെ ഒരു മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ എല്ലാം തന്നെ മതത്തിന്റെ പേരുപയോഗിച്ച് വോട്ടുനേടി ജയിച്ചവരാണ്. സുപ്രീം കോടതി വിധിയുടെ പശ്ഛാത്തലത്തില്‍ രാജിവയ്ക്കാന്‍ ലീഗിന്റെ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല പ്രചരണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments