രായ്പുര്‍: 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബ രാംദേവ്. 2000ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുമെന്നും വലിയ തുകയുടെ നോട്ടുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് നോട്ടു പിന്‍വലിക്കലിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തെ വീണ്ടും വിളിച്ചുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000ന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്.ഭാവിയില്‍ പണരഹിത സമ്പത് വ്യവസ്ഥ എന്ന നിലയിലേക്ക് നമ്മള്‍ മാറുമെന്നും ബാബ രാംദേവ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ ശക്തമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്. സര്‍ക്കാരും ജനങ്ങളും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ബാബ രാംദേവ് അറിയിച്ചു.
Post Your Comments