KeralaNews

അഗസ്ത്യാര്‍കൂടത്തിലെ വിലക്കിനെതിരെ സ്ത്രീ സംഘടനകള്‍

കോഴിക്കോട്: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വനം വകുപ്പ് നടപടിക്കെതിരെ വനിതാ സംഘടനകള്‍ രംഗത്ത്. അന്വേഷി, പെണ്ണൊരുമ, പെണ്‍കേരളം, വിംഗ്‌സ് ഓഫ് കേരള എന്നീ വനിതാ സംഘടനകളാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രക്കിംഗ് നടത്തുവാന്‍ സ്ത്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു വിലക്ക് നേരിടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് സംഘടനകൾ പറയുന്നത്. കൂടാതെ സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പക്ഷം കടുത്ത പ്രക്ഷോഭസമരങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments


Back to top button