Technology

നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ എത്തി

തങ്ങളുടെ ആദ്യ ആൻ​ഡ്രോയ്ഡ് ഫോൺ നോക്കിയ അവതരിപ്പിച്ചു. നോക്കിയ 6 ആണ് നോക്കിയ ബ്രാൻഡ് അവകാശമുള്ള എച്ച്എംഡി ഗ്ലോബൽ ചൈനീസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമെർ ഇലക്​ട്രോണിക് ഷോയിൽ (CES 2017) നോക്കിയ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നെങ്കിലും തങ്ങളുടെ വെബ്​സൈറ്റ് വഴി ഫിൻലാൻഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബൽ നോക്കിയ 6 പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 403 പിപിഎെ പിക്സൽ സാന്ദ്രതയുള്ള 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 3000 എംഎഎച്ച് ബാറ്ററി, ഫ്ളാഷോടുകൂടിയ 16 മെഗാപിക്സൽ പിൻക്യാമറ 8 മെഗാപിക്സൽ മുൻക്യാമറ, ഡ്യുവൽ സിം എന്നിവയാണ് നോക്കിയ 6 ന്റെ പ്രത്യേകതകൾ. 4 ജിബി റാമുമായി എത്തുന്ന ഫോണിന് കരുത്തുപകരുന്നത് ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ്. 64 ജി​ബി ഇന്റേണൽ മെമ്മറി, അ‌ലുമിനിയം മെറ്റാലിക് ബോഡി, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button