കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളുടെ ചിത്രങ്ങൾ പുറത്തുവന്നു.ആൻഡ്രോയ്ഡ് ഫോണുകളുടെ ലോകം നോക്കിയ പിടിച്ചെടുക്കുമെന്നാണ് ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയ പറയുന്നത്.നോക്കിയ D1C എന്ന പേരിലുള്ള ഹാൻഡ്സെറ്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നത്.ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാൻഡ്സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അടുത്ത വർഷം തന്നെ പുതിയ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കുമെന്ന് നോക്കിയ മേധാവികൾ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നോക്കിയയുടെ അതിവേഗ ഫോൺ 2017 ല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
നോക്കിയ D1C ഗോള്‍ഡ് ഹൈ എന്‍ഡ് വേര്‍ഷനാണെന്നാണ് കരുതുന്നത്. ഗോൾ വേർഷന്റെ ഹോം ബട്ടണില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറുണ്ടാകും. അതേസമയം, ബ്ലാക്ക്, വൈറ്റ് വേർഷനുകളിൽ ഫിങ്കര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകില്ലെന്നാണ് സൂചന.ബ്ലാക്ക്, വൈറ്റ് വേർഷനിൽ മെറ്റൽ ഫ്രെയിം, പോളികാർബോനേറ്റ് ബ്ലാക്ക് കവറുണ്ട്. എന്നാല്‍ ഗോൾഡ് വേർഷനിൽ മെറ്റൽ യുനിബോഡി ഡിസൈനാണ്.റിപ്പോർട്ടുകൾ പ്രകാരം എല്ലാ വേർഷനുകളും ഫുൾ എച്ച്ഡി ഡിസ്പ്ലെയായിരിക്കും. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസർ, അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് ന്യൂഗട്ട്,13 മെഗാപിക്‌സല്‍ പിൻക്യാമറ, 8 മെഗാപിക്‌സല്‍ സെൽഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
Post Your Comments