KeralaNews

കേരളത്തിൽ ഇപ്പോൾ യു.ഡി.എഫ് സർക്കാരിന്റെ തനിയാവർത്തനമാണ്

ആലപ്പുഴ: സംവിധായകൻ കമലിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.പൊതുജന മധ്യത്തിൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണു സംവിധായകൻ കമലിനെന്നു അദ്ദേഹം പറയുകയുണ്ടായി.അതോടൊപ്പം കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും ഭരണത്തിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടമായി. ഭരണ പ്രതിസന്ധി ഒഴിവാക്കാൻ ഐഎഎസുകാരുടെ കാലു പിടിക്കുകയാണു മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

യുഡിഎഫ് സർക്കാരിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.കേരത്തിലെ പ്രതിസന്ധിക്കു കാരണം തോമസ്‌ ഐസക്കാണ്. സ്വന്തം കഴിവുകേടു മറയ്‌ക്കാനാണു കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതെന്നും എം.ടി. രമേശ് ആരോപിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button