മുംബൈ : മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് പുറമെ .നാലാംഘട്ടത്തിലും ബിജെപിയ്ക്ക് ഉജ്ജ്വല വിജയം . നാഗ്പൂർ , ഗോണ്ടിയ ജില്ലകളിലെ 11 മുനിസിപ്പാലിറ്റികളിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയം ആവർത്തിച്ചത് .
11 നഗരസഭ അദ്ധ്യക്ഷ സീറ്റുകളിൽ ഏഴിലും ബിജെപി ജയിച്ചു. കോൺഗ്രസ് രണ്ടും മറ്റുള്ളവർ രണ്ടും സീറ്റുകളിൽ മുന്നിലാണ്. രാം ടെക്കിൽ ആകെയുള്ള 17 സീറ്റുകളിൽ 13 ഉം ബിജെപി നേടി. ഇവിടെ കോൺഗ്രസിനും ശിവസേനയ്ക്കും രണ്ടു സീറ്റുകൾ വീതം ലഭിച്ചു.ഗോണ്ടിയയിൽ 18 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ എസ് സി പി 7 സീറ്റുകളിൽ മുന്നിലാണ് . സയനോറിൽ ആകെയുള്ള 20 സീറ്റുകളിൽ 14 ലും ബിജെപിയാണ് മുന്നിൽ . ഉമ്രേഡിലെ 25 സീറ്റുകളിൽ 19 ലും ബിജെപി മുന്നിൽ നിൽക്കുന്നു.
ആകെയുള്ള 244 സീറ്റുകളിൽ ബിജെപി 102 സീറ്റുകളിൽ മുന്നിലാണ് . ശിവസേന 13 ലും കോൺഗ്രസ് 58 ലും മുന്നിൽ നിൽക്കുന്നു .എൻ സിപി 23 ലും വിദർഭ മജ 18 ലും മറ്റുള്ളവർ 16 സീറ്റിലും മുന്നിലാണ്. ഇത്തവണ ശിവസേന സഖ്യമില്ലാതെ നടന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്.
Post Your Comments