ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ മോണിറ്ററിംങ്ങ് ശക്തമാക്കാന്‍ സർക്കാർ നീക്കം. സര്‍ക്കാര്‍ ഫയലുകള്‍ ഐഎഎസുകാര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പും ഉദ്യോഗസ്ഥര്‍ കണ്ട് കഴിഞ്ഞതിന് ശേഷവും കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനകളുടെ നേതൃയോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു.മന്ത്രിമാരുടെ മുന്നില്‍ പരിഗണനക്ക് വരുന്ന ഫയലുകള്‍ ശരിയായി പഠിച്ച് വേണം മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഉടക്കിലായ ഐഎഎസ് നേതാക്കളെ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷിക്കും. ഒരുതരത്തിലുള്ള ഗൂഡാലോചനയും വച്ച് പൊറുപ്പിക്കില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നറിയുന്നത് .
Post Your Comments