ദുബായ് : ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ തൊഴില്‍ തേടി പോകുന്നത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കാണ്. 1970 മുതല്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേയ്ക്ക് ഒഴുക്ക് തുടങ്ങിയെങ്കിലും ഇത് ഏറെ ശക്തിപ്പെട്ടത് 90 കളുടെ ആദ്യത്തിലാണ്. ഇപ്പോള്‍ ലോകത്തെ പ്രവാസ സമൂഹത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റ ഇടനാഴി 2015-ലെ ലോകത്തെ രണ്ടാമത്തെ വലിയ കുടിയേറ്റ ഇടനാഴിയാണെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ് ലോകത്തേറ്റവും മുന്നില്‍.
ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് യു.എ.ഇ. 1995-നും 2015-നും ഇടയ്ക്ക് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 28 ലക്ഷമാണ്.
ഇതേ കാലയളവില്‍ മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ 55 ലക്ഷവും. 2015-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോയി അവിടെ പ്രവാസ ജീവിതം നയിക്കുന്നവരുടെ എണ്ണം 1.56 കോടിയാണ്. ലോകത്തേറ്റവും വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാരുടേത്.
ജന്മരാജ്യത്തിന് പുറത്ത് ജീവിതം നയിക്കുന്നവരുടെ എണ്ണം ലോകത്താകമാനമായി 24.3 കോടിയാണെന്ന് ഒ.ഇ.സി.ഡിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ 3.3 ശതമാനം വരുമിത്. ‘
കഴിഞ്ഞ 20 വര്‍ഷത്തിനിടെ പ്രവാസികളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. 1995-ല്‍ ലോക ജനസംഖ്യയുടെ 2.7 ശതമാനമാമായിരുന്നു പ്രവാസികളുടെ ജനസംഖ്യ.
2005-നും 2010-നും ഇടയ്ക്ക് യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 126 ശതമാനം വര്‍ധനയുണ്ടായി. 2015-ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഖ്യ 20 ശതമാനമാണ്. 1995-ല്‍ ഇത് വെറും ഒമ്പത് ശതമാനമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലാണ് കുടിയേറ്റക്കാരുടെ എണ്ണം അനിയന്ത്രിതമായ തരത്തില്‍ ഉയര്‍ന്നിട്ടുള്ളത്. കുവൈറ്റ് ജനസംഖ്യയുടെ 70 ശതമാനത്തിലേറെയും ഖത്തറിന്റെയും യു.എ.ഇ.യുടെയും ജനസംഖ്യയില്‍ 80 ശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ മെക്‌സിക്കോക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രവാസ സമൂഹം ഇന്ത്യക്കാരുടേതാണ്. 4.13 കോടി വിദേശവംശജരാണ് അമേരിക്കയിലുള്ളത്. അതില്‍ 4.13 ശതമാനം ഇന്ത്യക്കാരാണ്. 2000-നുശേഷമാണ് ഇന്ത്യന്‍പ്രവാസികളിലേറെയും അമേരിക്കയിലെത്തിയത്. ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 51 ശതമാനവും ഈ കാലയളവില്‍ അമേരിക്കയിലെത്തിയവരാണ്.
Post Your Comments