ലണ്ടന്‍:കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപതുകാരൻ.സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭ്യർത്ഥന പ്രകാരം അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച് ഇപ്പോൾ നാലു മാസം ഗര്‍ഭാവസ്ഥയിലാണ് ഹെയ്ഡന്‍. സ്ത്രീയായി ജനിച്ച ഹെയ്ഡൻ പിന്നീട് ഹോർമോൺ ചികിത്സയിലൂടെ പുരുഷനായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രസവ ശേഷം ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും പുരുഷനാകാനാണ് ഹെയ്ഡന്റെ തീരുമാനം.
അതിനു മുന്നേ ഒരു കുഞ്ഞിനെ വേണമെന്നുള്ള ആഗ്രഹം മൂലമാണ് ഇപ്പോൾ പ്രസവിക്കാൻ തയ്യാറെടുക്കുന്നത്. യഥാവിധി ഗര്‍ഭധാരണം നടത്താനുള്ള പണം ഇല്ലാതിരുന്നതിനാല്‍ ആശുപ്രത്രിയിലെത്തി ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ഹെയ്ഡന്‍ ബീജസങ്കലനം നടത്തിയത്.ഹോര്‍മോണ്‍ ചികിത്സ ആംഭിച്ചശേഷം ഹെയ്ഡന്റെ മുഖത്ത് രോമങ്ങള്‍ മുളയ്ക്കുകയും പുരുഷന്മാരുടേതു പോലെ ശബ്ദം ഉണ്ടാവുകയും ചെയ്തു.പ്രസവശേഷം സ്തനങ്ങള്‍ സർജറിയിലൂടെ നീക്കം ചെയ്യാനും അണ്ഡാശയം നീക്കം ചെയ്യാനുമാണ് തീരുമാനം. അതോടെ പൂർണ്ണമായും പുരുഷനായി മാറും ഹെയ്ഡൻ.
Post Your Comments