ലോസ് ആഞ്ജലീസ്: ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പിനെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ദാനവേദിയില്‍ വെച്ച് ട്രംപിനെ മെറില്‍ സ്ട്രീപ് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ട്രംപ് എത്തിയത്.
ഹോളിവുഡില്‍ അമിത പ്രാധാന്യം ലഭിച്ച നടിയാണ് മെറില്‍ സ്ട്രീപെന്ന് ട്രംപ് പറയുന്നു. ഞാനാരാണെന്ന് അറിയാതെയാണ് അവര്‍ തനിക്കെതിരെ സംസാരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ഹില്ലരി ക്ലിന്റണെ പിന്തുണച്ചയാളാണ് സ്ട്രീപ്. പുറത്തുനിന്ന് വന്നവരെല്ലാം തിരിച്ചുപോയാല്‍ ഹോളിവുഡ് പിന്നെയില്ലെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് താരം പറയുകയുണ്ടായി.
നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാന്യമായ ഇരിപ്പിടത്തില്‍ ഇരിക്കേണ്ട ഒരാള്‍, ഒരു അധികാരവുമില്ലാത്ത, തിരിച്ചടിക്കാന്‍ ഒരു കെല്പുമില്ലാത്ത, അംഗപരിമിതനായ ഒരു റിപ്പോര്‍ട്ടറെ അനുകരിച്ചത് ഹൃദയഭേദകമായിരുന്നുവെന്നും ശക്തര്‍ അവരുടെ കരുത്ത് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ നമ്മളെല്ലാവരും പരാജപ്പെടുകയാണെന്നും മെറിന് പറഞ്ഞു. എന്നാല്‍, താന്‍ മാധ്യമപ്രവര്‍ത്തകരെ കളിയാക്കിയില്ലെന്നാണ് ട്രംപിന്റെ വിശദീകരണം.
Post Your Comments