തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്നിരുന്നവരെ സ്വന്തം വാഹനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. പാറോട്ടുകോണം സ്വദേശി ജിനു റോയി (29), പാണന്‍വിള സ്വദേശിനി വിദ്യ (27), വിദ്യയുടെ അച്ഛന് വിജയന് എന്നിവരെയാണ് മന്ത്രി മെഡിക്കൽ കോളേജിലെത്തിച്ചത്.
വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് പരുത്തിപ്പാറയിൽ ആൾക്കൂട്ടം ശ്രദ്ധയിൽപെട്ടതും കാര്യം അന്വേഷിച്ചതും. വാഹനമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞതോടെ മന്ത്രിയും ഗണ്‍മാനും പിഎയും വാഹനത്തില്‍ നിന്നും ഇറങ്ങുകയും മന്ത്രിയുടെ വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നൽകുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ അപകട വിവരം അറിയിക്കുകയും അതിനുശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ വീട്ടിലേക്ക് പോകുകയും ചെയ്തു.
Post Your Comments