തിരുവനന്തപുരം: 2016-17 അധ്യയന വർഷം സ്കൂളുകളിലെ മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.തസ്തിക നിർണയം നടന്നിട്ടില്ലെന്ന കാരണത്താൽ നിയമനങ്ങൾ നിരസിക്കരുതെന്നും ഡയറക്ടറുടെ കർശന നിർദ്ദേശമുണ്ട്.ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ നിലനിൽക്കുന്ന നിയമനങ്ങളിൻമേലുള്ള അപ്പീലുകളിൻമേൽ മുപ്പത്തിയൊന്നിനകം തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഇതിനായി 23 മുതൽ 31 വരെ തീയതികളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും അദാലത്തുകൾ സംഘടിപ്പിക്കണമെന്നും അറിയിപ്പുണ്ട്.
അടുത്ത മാസം പതിനഞ്ചിനുള്ളിൽ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസുകളിലും അദാലത്ത് നടത്തി നിയമനാംഗീകാര, തസ്തിക നിർണയ അപ്പീലുകളിൽ തീരുമാനമെടുക്കണം. അദാലത്ത് നടത്തുന്ന തീയതിയും സ്ഥലവും അപ്പീലുകളുടെ എണ്ണവും ഇരുപത്തിമൂന്നിനകം ഡയറക്ടറേറ്റിൽ അറിയിക്കണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു .പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിലനിൽക്കുന്ന നിയമനാംഗീകാര, തസ്തിക നിർണയ റിവിഷൻ ഹർജികളിൽ തീരുമാനമെടുക്കുന്നതിനുള്ള അദാലത്ത് അടുത്ത മാസം മൂന്നാംവാരം നടത്തുമെന്നും ഡിപിഐയുടെ സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
Post Your Comments