
കള്ളപ്പണം തടയാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് തന്നെ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.പാൻ കാർഡ് ഇല്ലാത്തവർ ഫാറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇവയൊന്നും ചെയ്തില്ലെങ്കിൽ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും പുതിയ നടപടി ബാധകമാണ്.
Post Your Comments