ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി കത്തി കൈയ്യില്‍ കരുതാന്‍ അനുമതി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സാണ് ഇത്തരമൊരു അനുമതി നല്‍കിയിരിക്കുന്നത്.
സ്വയ സുരക്ഷയ്ക്കായി ചെറിയൊരു കത്തി കയ്യില്‍ കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാല് ഇഞ്ചില്‍ താഴെയുള്ള കത്തികള്‍ കയ്യില്‍ കരുതാനാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കയിട്ടുള്ളത്.
സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ ലൈറ്ററും തീപ്പെട്ടിയും കയ്യില്‍ കരുതുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഒരു യാത്രക്കാരന് ഒരു ലൈറ്ററോ തീപ്പെട്ടിയോ മാത്രമേ കൈവശം വയ്ക്കാനാകൂ എന്നും യാത്രക്കാരുടെ കൈവമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും ആവശ്യമെങ്കില്‍ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments