കൊൽക്കൊത്ത: പ്രധാനമന്ത്രിക്കെതിരേ ടിപ്പുസുൽത്താൻ മോസ്ക്ക് ഷാഹി ഇമാം മൗലാനാ നൂറുർ റഹ്‌മാൻ ബർക്കതിയുടെ ഫത്വ.കറൻസി പിൻവലിച്ച നടപടിയാണ് ഇമാമിനെ പ്രകോപിപ്പിച്ചതെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ താടിയും മുടിയും വടിച്ച് തലയിൽ പുളളി കുത്തുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം നൽകുമെന്നാണ് ഇമാമിന്റെ ഫത്വ.
ഇത് പറഞ്ഞത് കൊൽക്കത്ത പ്രസ് ക്ലബിൽ വെച്ച് തൃണമൂൽ എം പി ഇഡ്രിസ് അലിയുടെ സാന്നിധ്യത്തിലും.പലതവണ പ്രധാനമന്ത്രിയെ വർഗീയ വാദി എന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഇമാം, താടി വളർത്തുന്നത് മതാചാര്യന്മാരാണെന്നും മോദിക്ക് അതിനുള്ള യോഗ്യതയില്ലെന്നും പറഞ്ഞു. ഇമാമിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ബംഗാൾ ഘടകം ദേശീയ സെക്രട്ടറി സിദ്ധാർഥ് നാഥ് സിംഗ് ആവശ്യപ്പെട്ടു.
Post Your Comments