NewsIndia

നോട്ട് നിരോധനം: പ്രതിസന്ധികള്‍ പരിഹരിച്ചെന്ന് അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളെല്ലാം അവസാനിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ എങ്ങനെ പാര്‍ലമെന്‍റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതെന്നും അരുണ്‍ ജയ്റ്റ്ലി പറയുകയുണ്ടായി.

കള്ളപ്പണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരായി പ്രവർത്തിക്കുന്നവരെ നേരിടാനും ഉറച്ചാണ് മോദി സർക്കാർ മുന്നോട്ട്പോകുന്നത്.അതിനു വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം ഫലം കണ്ടിട്ടുണ്ട്.പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തുമുതൽ അദ്ദേഹം രാജ്യാന്തര തലത്തിൽ കള്ളപ്പണത്തിനെതിരെ പോരാടിയെന്നും യുഎസ്, സ്വിറ്റ്സർലാൻഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി കള്ളപ്പണത്തെ നേരിടാനുള്ള കരാറുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ ഈ വർഷം പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി, നികുതി ഭരണനിർവഹണത്തിൽ കൃത്യത കൊണ്ടുവരുമെന്നും നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമമായിരിക്കും അതെന്നും അരുണ്‍ ജയ്റ്റ്ലി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button