Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

മുഖ്യമന്ത്രി ഉറങ്ങുകയാണോയെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ആദ്യമാണ് ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കുന്നത്. അവരുടെ ന്യായങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നുമാണ് പരാതി.ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആറുമാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി മാത്രമാണ് ഇതിന്റെ ഉത്തരവാദി. ഡിസംബര്‍ അഞ്ചിന് ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് ഒരു പരാതി നല്‍കിയിരുന്നു.

റേഷൻ വിതരണത്തിന്റെ തടസങ്ങൾ നീങ്ങി എന്ന് ഭക്ഷ്യ വകുപ്പ് അവകാശപ്പെടുമ്പോൾ തന്നെ ഒരു കാര്യം ശ്രദ്ധിക്കുക, വിതരണം ചെയ്യും എന്ന് വാഗ്ദാനം നൽകുന്നത് ഡിസംബറിലെ അരിയാണ്. ജനുവരി മാസത്തിലെ അരി എന്ന് വിതരണം ചെയ്യും എന്ന് ഒരെത്തും പിടിയുമില്ല. കയറ്റിറക്ക് തൊഴിലാളികളുടെ പ്രശ്നം തീർക്കുമ്പോൾ അടുത്ത പ്രശ്നം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. കമ്മീഷൻ നൽകാത്തതിനാൽ പഞ്ചസാര, മണ്ണെണ്ണ, ആട്ട എന്നിവ എടുക്കുന്നത് നിർത്തിവയ്ക്കാനാണ് റേഷൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. EMS മുതൽ പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ് ഭരണത്തിൽ നാട്ടുകാരുടെ അന്നം മുടങ്ങിയ സാഹചര്യമാണുള്ളത്.
റേഷൻ വ്യാപാരികൾ പ്രശ്ന പരിഹാരത്തിനായി മൂന്ന് ദിവസം കൂടി സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ ചർച്ച ചെയ്തു പരിഹരിച്ചില്ലെങ്കിൽ 11 തീയതി മുതൽ റേഷൻ വ്യാപാരികൾ സമരം തുടങ്ങും. റേഷൻ മുടങ്ങും എന്നു മാത്രമല്ല പുറത്തെ വിപണിയിൽ അരിവില കുതിച്ചു കയറും. ഒരു മാസത്തിനുള്ളിൽ 7 രൂപ മുതൽ 10 രൂപ വരെയാണ് വിപണിയിൽ അരി വില ഉയർന്നിരിക്കുന്നത്. ഐ എ എസ് കാർ മുതൽ റേഷൻ വ്യാപാരികൾ വരെ പണിമുടക്കുമ്പോഴും ഇതൊന്നും അറിയാതെ റിപ് വാൻ വിങ്‌ക്ലിനെ പോലെ ഉറങ്ങുന്ന ഒരു മുഖ്യമന്ത്രി ആണ്‌ നമുക്കുള്ളത്.
തന്റെ ഫേസ്ബുക് പേജിൽ ചെന്നിത്തല കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles

Back to top button