ന്യൂഡൽഹി: നമ്മുടെ പട്ടാളക്കാർ തീവ്രവാദത്തിനെതിരെ പോരാടി വീരമൃത്യു വരിക്കുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദിസംഘടനയിലെ അംഗമായ എം പി നമ്മുടെ പാർലമെന്റിൽ എല്ലാ സുരക്ഷയോടും സുഖ സൗകര്യങ്ങളോടും ഉണ്ടെന്നറിഞ്ഞാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം? ഇപ്പോൾ അങ്ങനെയൊരു വാർത്തയാണ് പോസ്റ്റ് കാർഡ് ഡോട്ട് ന്യൂസ് എന്ന വെബ്‌സൈറ്റ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം രാജ്യസഭയിലെത്തിയത്. അഹമ്മദ് ഹസ്സൻ ഇമ്രാൻ ആണ് ഈ എം പി. മുൻപ് ഇലക്ഷൻ കമ്മീഷനിലെ വിവരങ്ങളും അഫിഡവിറ്റും അനുസരിച്ച് ഇദ്ദേഹം ഈസ്റ്റ് പാകിസ്ഥാനിൽ നിന്ന് 1970 -71- ൽ ആണ് ഇന്ത്യയിൽ വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ താൻ 1972- ൽ ഹയർ സെക്കണ്ടറി പാസായിട്ടുണ്ടെന്നും തനിക്ക് 60 വയസ്സുണ്ടെന്നതും അല്ലാതെ ജനിച്ച സ്ഥലമോ തീയതിയോ രേഖപ്പെടുത്തിയിട്ടില്ല. മുൻ സിമി പ്രവർത്തകൻ ആയിരുന്നു ഇദ്ദേഹം എന്നാണു പോസ്റ്റ് കാർഡ് പുറത്തു വിട്ടിരിക്കുന്ന വിവരങ്ങൾ.ബംഗാളിൽ ഒരു പ്രത്യേക മത വിഭാഗത്തിന് നേരെയുള്ള അക്രമങ്ങൾ വിവാദമായിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.
news courtesy- postcard.news
Post Your Comments