പൂണെ : ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്സിൽ കേരളം ജേതാക്കളായി. പതിനെന്ന് സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകൾ സഹിതം 114 പോയിന്റ് നേടിയാണ് കേരളം ഇരുപതാം കിരീടം കരസ്ഥമാക്കിയത്. 56 പോയിന്റോടെ മീറ്റില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
800, 400 മീറ്റ് വിഭാഗങ്ങളില്‍ അബിത മേരി മാനുവലും, 1500, 3000 മീറ്റ് വിഭാഗങ്ങളില്‍ ബബിതയും ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് സ്വര്‍ണം നേടി കൊടുത്തു. മീറ്റിന്റെ അവസാന ദിനത്തില്‍ 200 മീറ്റര്‍ വിഭാഗത്തില്‍ അജ്മൽ സ്വര്‍ണം നേടിയത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് കേരളം തുടക്കമിട്ടു. 800 മീറ്ററിലും കേരളം സ്വര്‍ണം നേടി. എന്നാൽ ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട പെൺകുട്ടികളുടെ 4×400, 4×100 മീറ്റര്‍ റിലെ മത്സരങ്ങളില്‍ കേരളത്തിന് വെള്ളി മെഡല്‍ കരസ്ഥമാക്കാനാണ് സാധിച്ചത്. എന്നാൽ ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലെ മത്സരത്തില്‍ കേരളം സ്വർണ്ണം കരസ്ഥമാക്കി.
ഇരുപതാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച്ച വെച്ച കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കിരീടം സ്വന്തമാക്കിയത്.
Post Your Comments