ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. ഗുവാഹത്തിയില്‍ 58ാമത് ദേശീയ സീനിയര്‍ അത്ലറ്റിക്സാണ് ഇന്ന് തുടങ്ങുന്നത്. ഇന്തോനേഷ്യയിലെ ജകാര്‍ത്ത, പാലെംബാങ് നഗരങ്ങളില്‍ ആഗസ്റ്റ് 18ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളെ ഗുവാഹതി മീറ്റിലാണ് കണ്ടെത്തുക.
ജാവലിനില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഡിസ്‌കസ് ത്രോയില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ സീമ പുനിയ, ഹൈജംപ് താരം തേജസ്വിന്‍ ശങ്കര്‍ എന്നിവര്‍ മീറ്റില്‍ പങ്കെടുക്കില്ല. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി എഴുന്നൂറോളം അത്ലറ്റുകള്‍ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.
Also Read : അത്ലറ്റിക് ഫെഡറേഷൻ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്ന ആവശ്യവുമായി പി.യു ചിത്ര
നാലു ദിവസങ്ങളിലായി നടക്കുന്ന സീനിയര്‍ അത്ലറ്റിക്സില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുന്നവരെ ഏഷ്യന്‍ ഗെയിംസില്‍ പരിഗണിക്കില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments