ദുബായ്: ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്‍, തലക്കടത്തൂര്‍ സ്വദേശി ശിഹാബ് എന്നിവരാണ് മരിച്ചത്. വാരാന്ത്യ അവധി ദിവസമായതിനാല്‍ ഗോഡൗണിനകത്ത് തന്നെയുള്ള താമസ സ്ഥലത്ത് കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് മരിച്ചത്.
കല്‍ബ വ്യവസായ മേഖലയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ തീപിടിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടരുന്നത് കണ്ട് പലരും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടി രക്ഷപ്പെടുകായിരുന്നു. ഒരേ മുറിയില്‍ താമസിച്ചിരുന്നവരാണ് മരിച്ച മൂന്നുപേരും. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങളും കല്‍ബ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി അധികൃതര്‍. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ തീപിടിച്ചത്. തിരൂര്‍ സ്വദേശിയുടെ സ്ഥാപനത്തില്‍ മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. 13 പേരാണു അപകട സമയത്ത് ഗോഡൗണിലുണ്ടായിരുന്നതെങ്കിലും 10 പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments