ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നതെന്നും അവരുടെ ജിവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗം മാത്രമല്ല ഇവരെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നുംപാവപ്പെട്ടവരുടെ മനസ് വിജയിപ്പിക്കുന്നതിന് വേണ്ടി ബിജെപിയുടെ സംഘടനാ ശക്തി ഉപയോഗിക്കാനും പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.ദരിദ്രന് ആയാണ് താന്‍ ജനിച്ചതും വളര്‍ന്നതും. അതുകൊണ്ട് പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകും.ഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ എക്സിക്യുട്ടിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും നോട്ട് അസാധുവാക്കല്‍ നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി അനുമോദിച്ചു. പാര്‍ട്ടിക്കായി സ്വീകരിക്കുന്ന സംഭാവനകളുടെ കാര്യത്തിൽ സുതാര്യത ഉണ്ടായിരിക്കണമെന്നും മോദി പ്രവർത്തകരോട് പറഞ്ഞു.നോട്ട് നിരോധനം ചരിത്രപരമായ കാല്‍വയ്പ്പാണെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.
Post Your Comments