തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധം. സംസ്ഥാനത്തെ ഐഎഎസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കുന്നത് സർക്കാരിനെതിരെയുള്ള ഐ.എ.എസുകാരുടെ യുദ്ധപ്രഖ്യാപനം. ഇതോടെ സംസ്ഥാന ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ ഒപ്പിടാതെ നിസ്സഹകരണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. ഇത് മൂലം ഫയലുകള്‍ കെട്ടികിടക്കുകയാണ്. തങ്ങള്‍ക്ക് മുന്നില്‍ വരുന്ന ഫയലുകളെല്ലാം ഒരു വിഭാഗം ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിക്ക് ഫോര്‍വേഡ് ചെയ്യുകയാണിപ്പോള്‍. ഇതോടെ സംസ്ഥാന ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്നിലകൊള്ളുന്നത്, ജേക്കബ് തോമസ് പക വീട്ടുകയാണെന്നാണ് ഐഎഎസുകാരുടെ ആരോപണം. പോള്‍ ആന്റണി പ്രതിയായതോടെയാണ് ഐഎഎസുകാര്‍ ശക്തമായ പ്രതിഷേതത്തിന് തുടക്കമിട്ടത്.
മുന്‍ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കിയ വിജലന്‍സ് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ രണ്ടാം പ്രതിയാക്കിയതും, അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐഎഎസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കൂടിയായി അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെയും വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതും സർക്കാരിന്റെ ഭാഗമായ വിജിലൻസാണ് അതിനാൽ ഐ എ എസ്സ് കാർ പ്രഖ്യാപിച്ച കൂട്ട അവധി സർക്കാരിനെതിരെയുള്ള സമരമായി വേണം കാണാൻ. ഐ എ എസ്സ് കാർക്ക് പണി മുടക്ക് നടത്താൻ അവകാശമില്ലാത്തതിനാൽ സർക്കാരിന് ഇതിനെ കർശനമായി നേരിടാവുന്നതാണ്.
ഐഎഎസ് ഉദ്യോഗസ്ഥർ കേസിൽപ്പെടുന്ന സംഭവങ്ങൾ പതിവായതും ,വിജിലന്‍സ് ഡയറക്ടര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതും ഐഎഎസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ തയ്യാറാകാത്തതിനെയും തുടര്‍ന്നാണ് തിരുവനന്തപുരത്ത് ചേർന്ന യോഗത്തില്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഐഎഎസ്സ് കാർ തീരുമാനിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിക്ക് ഐഎഎസ് ഉദ്യോഗസ്ഥർ അവധിയപേക്ഷ നൽകിയാലും. ഡി.ഓ.പി.റ്റി റൂൾസ് 3 (2) പ്രകാരം കൂട്ട അവധി സർക്കാരിന് റദ്ദാക്കി സംസ്ഥാനത്തെ ഭരണ പ്രതി സന്ധിയില്‍ നിന്നും രക്ഷിക്കാം.
Post Your Comments