NewsIndia

വിമാനയാത്രയ്ക്കിടയില്‍ യാത്രക്കാരിക്ക് ബലാത്സംഗശ്രമം ; സഹയാത്രികൻ പിടിയിൽ

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ 40 കാരൻ പിടിയിൽ. സംഭവത്തിൽ യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് വിമാനക്കമ്പനി ഇയാളെ പൊലീസിന് കൈമാറി. തൊട്ടടുത്തിരുന്ന യാത്രക്കാരി ഉറങ്ങുമ്പോൾ കയറിപ്പിടിച്ചു എന്നാണ് പരാതി.

പുലര്‍ച്ചെ രണ്ടു മണിക്ക് മുംബൈയില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഇന്ത്യ 191 വിമാനത്തില്‍ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതി കരഞ്ഞുകൊണ്ട് റീയര്‍ ഗാലിയില്‍ എത്തുകയും അടുത്തിരുന്നയാൾ തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ആരോപിച്ച് ക്യാബിൻ ക്രൂവിന് പരാതി നൽകുകയും ചെയ്തു. സംഭവം കൈവിട്ടുപോയി എന്ന് മനസിലാക്കിയ യാത്രക്കാരൻ യുവതിയോട് തനിക്ക് മാപ്പ് പറയണമെന്നും ഉറങ്ങിപ്പോയപ്പോള്‍ അറിയാതെ കൈമുട്ടിയതായിരിക്കാമെന്നും അറിയിച്ചു . പിന്നീട് ഇയാൾ മാപ്പ് എഴുതിനൽകുകയും തനിക്ക് 11 വയസുള്ള മകളുണ്ടെന്നും സംഭവം കുഞ്ഞുങ്ങളുടെ ഭാവി തകര്‍ക്കുമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button