ബെംഗളുരു: ബെംഗളുരുവില്‍ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നു. ജിമ്മിൽ നിന്ന് വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിക്കാണ് അതിക്രമം ഉണ്ടായത്. നായകള്‍ കുരക്കുന്നത് കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെയാണ് പെണ്‍ക്കുട്ടി അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്.ഇതോടെ ആക്രമണത്തിന് ഇരയായ നാലാമത്തെ പെൺകുട്ടിയാണ് ഇത്.
സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരിണികളായി പുറത്തിറങ്ങുന്നതാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വിവാദപരാമര്ശമുണ്ടായി ദിവസങ്ങള്‍ക്കകം പര്‍ദ്ദ ഇട്ട് നടന്നു പോവുന്ന സ്ത്രീയും ഇരയായി. സംഭവത്തിനുശേഷം ആശുപത്രിയില്‍ പ്രവേശിച്ച ഇവരുടെ കാലുകളിലും കൈകളിലും നാവിലും ചുണ്ടുകളിലും കടിയേറ്റ പാടുകളുണ്ട്.
ഒടുവിലത്തെ സംഭവവുമായി ബന്ധപ്പെട്ടും യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments