NewsLife Style

തിരക്കേറിയ റോഡിനു സമീപം വീടുള്ളവർ സൂക്ഷിക്കുക

കാനഡ: തിരക്കേറിയ റോഡിനു സമീപം വീടുള്ളവർ സൂക്ഷിക്കുക. കാരണം തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മതിഭ്രമം ബാധിച്ചേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. റോഡുകളില്‍ വാഹനത്തിരക്കേറുന്നത് അന്തരീക്ഷമലിനീകരണം വര്‍ധിക്കുന്നതിനും അതുവഴി നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ പരിസരവാസികള്‍ക്ക് വന്നു ചേരുന്നതിനും ഇടവരുത്തും.കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ഇവാല്യൂവേറ്റിവ് സയന്‍സ് പഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

റിപ്പോർട്ടുകൾ അനുസരിച്ച് അമ്പതുമീറ്റര്‍ അകലത്തില്‍ ഉയര്‍ന്ന ഗതാഗത സാന്ദ്രതയേറിയ പ്രദേശത്ത് താമസിക്കുന്നവരില്‍ എഴ് ശതമാനം പേര്‍ക്കും മതിഭ്രമം ബാധിക്കാൻ സാധ്യതയുണ്ട് . 6.5 ലക്ഷം ആളുകള്‍ക്കിടയില്‍ ഇരുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ പഠനത്തിനു വിധേയരായി. മതിഭ്രമം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ രോഗങ്ങൾ ഇത്തരക്കാരിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ദി ലാന്‍സെറ്റ് ജേര്‍ണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗത്തെക്കാളും കൂടുതലായി മതിഭ്രമം ബാധിച്ചതായാണ് പഠനം കണ്ടെത്തുന്നതെന്ന് പൊതു ആരോഗ്യ വിഗദ്ധന്‍ ഹോങ് ചെന്‍ പറയുന്നു.

ലോക വ്യാപകമായി വാഹനപ്പെരുപ്പം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പഠനം വളരെ ഗൗരവമുള്ളതാണ്. പഠനം പ്രകാരം 50 മീറ്റര്‍ അകലത്തില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം കൂടുതലായും ബാധിക്കുന്നത് നൂറു മീറ്റര്‍ മുതല്‍ ഇരുന്നൂറു മീറ്റര്‍ വരെ അകലത്തില്‍ താമസിക്കുന്നവരില്‍ രണ്ടു ശതമാനം മാത്രമാണ് രോഗം ബാധിക്കുവാനുള്ള സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button