മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. കഴിഞ്ഞ ദിവസം ക്യാപ്ടന്‍ സ്ഥാനമൊഴിഞ്ഞ എം.എസ് ധോണിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്നതാരം യുവരാജ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി. മലയാളി താരം സഞ്ജു സാംസണ്‍ സന്നാഹമത്സരത്തിനുള്ള ടീമിലുണ്ട്. കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, എം.എസ് ധോണി, മനിഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറാ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരടങ്ങുന്നതാണ് ഏകദിന ടീം. ട്വന്റി20 ടീമില്‍ വിരാട് കോഹ്ലി, മഹേന്ദ്രസിങ് ധോണി, കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്.
Post Your Comments