തിരുവനന്തപുരം: എസ്.എഫ്.ഐയില്‍ നിന്നും യുവമോര്‍ച്ചയിലേക്ക് മാറിയ പ്രവര്‍ത്തകന് നേരെ വധശ്രമം. തിരുവനതപുരം ധനുവച്ചപുരത്താണ് സംഭവം . സി.പി.എം പ്രവര്‍ത്തകരാണെന്നാണ് സംഭവത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിച്ചു. യുവമോര്‍ച്ച ചാരുവിളാകം യൂണിറ്റ് സെക്രട്ടറി ശരത്തിനാണ്(19) വെട്ടേറ്റത്.സംഭവത്തിന് പിന്നില്‍ പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യമാകാം കാരണമെന്ന് പോലീസ് പറഞ്ഞു
ബൈക്കിലെത്തിയ നാലംഗ സംഘം ശരത്തിനെ വാളുപയോഗിച്ചു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.തലക്ക് ഗുരുതര പരിക്കേറ്റ ശരത്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ധനുവച്ചപുരം ഐ.ടി.ഐയിലെ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ശരത്ത് അടുത്തിടെയാണ് യുവമോര്‍ച്ചയില്‍ ചേര്‍ന്നത്.
Post Your Comments